വായ്പകൾ
കാർഷിക വായ്പകൾ
കർഷകരുടെ കൃഷി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കർഷകർക്ക് അവരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലളിതമായ വ്യവസ്ഥയിൽ വായ്പകൾ നൽകിവരുന്നു.
സ്വർണ്ണപ്പണയ വായ്പകൾ
സ്വർണം പണയം വച്ച് വേഗത്തിൽ വായ്പ ലഭ്യമാക്കുന്ന ലളിതമായ സേവനമാണ് സ്വർണ്ണപ്പണയ വായ്പ.
ഭവന വായ്പ
സ്വന്തമായൊരു വീട് എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലളിതമായ വായ്പകൾ. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കാൻ ബാങ്ക് ഒപ്പമുണ്ട്.
വാഹന വായ്പ
നിങ്ങളുടെ ഇഷ്ട വാഹങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം - ലളിതമായ വാഹന വായ്പകൾ.
ക്യാഷ് ക്രെഡിറ്റ്
വ്യാപാര ആവശ്യങ്ങൾക്കും മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കുമായി ലളിതമായ ക്യാഷ് ക്രെഡിറ്റ് സൗകര്യം.
നിത്യപിരിവ് വായ്പ
ചെറുകിട വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും നിത്യപിരിവ് വായ്പ ഏറെ സഹായകരമാണ്.
അനുബന്ധ സേവനങ്ങൾ
നീതി മെഡിക്കൽ സ്റ്റോർ
ഗുണമേന്മയുള്ള മരുന്നുകൾക്ക് 10% മുതൽ 40% വരെ വിലക്കുറവ് ലഭിക്കുന്നു.
നീതി സ്റ്റോർ
നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്.
വളം ഡിപ്പോ
കർഷകർക്ക് ആവശ്യമായ എല്ലാതരം വളങ്ങളും ജൈവ വളങ്ങളും ലഭ്യമാണ്.
ഹോം അപ്ലയൻസസ്
പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരം കുറഞ്ഞ ലാഭത്തിൽ.
സേഫ് ഡെപ്പോസിറ്റ് ലോക്കർ
ഹെഡ്ഡോഫീസിലും ബ്രാഞ്ചിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം ലഭ്യമാണ്.
ഇക്കോടൂറിസം വികസന പദ്ധതി
കുടുക്കത്ത് പാറ കേന്ദ്രമായി ബാങ്ക് നടപ്പിലാക്കുന്ന വിപുലമായ ടൂറിസം പദ്ധതി.
ആധുനിക കൃഷി യന്ത്രങ്ങളുടെ ഷോറൂം
കാർഷിക ആവശ്യങ്ങൾക്കുള്ള ആധുനിക യന്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. KAMCO പവർ ടില്ലറുകൾ, ട്രാക്ടറുകൾ തുടങ്ങിയവ.
വനവിഭവ വിതരണ കേന്ദ്രം
ബാങ്കിന്റെ വനവിഭവ വിതരണ കേന്ദ്രം വഴി ഗുണമേന്മയുള്ള തേൻ, ആയുർവേദ മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നു.
ഫ്രഷ് ഫിഷ് മാർട്ട്
സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നു.
വിദ്യാഭ്യാസ പ്രോത്സാഹന ഗ്രാന്റ് വിതരണം
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള പ്രോത്സാഹന ഗ്രാന്റ് നൽകിവരുന്നു.
സാന്ത്വനം പദ്ധതി
രോഗ ബാധിതരായിട്ടുള്ള സംഘാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ സഹായം നൽകി വരുന്നു.
പ്രതിമാസ നിക്ഷേപ പദ്ധതി
ലളിതമായ ജാമ്യ വ്യവസ്ഥയിൽ പ്രതിമാസ നിക്ഷേപ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതാണ്.
കൂപ്പ്മാർട്ട്
സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്ന വിശ്വസനീയ റീട്ടെയിൽ കേന്ദ്രം.
കോൺഫറൻസ് ഹാൾ
സൗകര്യപ്രദമായ സ്ഥലത്ത്, ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ കോൺഫറൻസ് ഹാൾ.